കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഈ മാസം 20ന് കാസർഗോഡ് ജില്ലാ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം ജനുവരി നാലിന് രാവിലെ 10 മണിയിലേക്ക് മാറ്റി. ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളി•േൽ വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സമിതി സന്ദർശനം നടത്തും.
