വയനാട് ജില്ലാ പോലീസിന്റെ ഡി-ഡാഡ് (ഡി-ഡാഡ് ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതിയുടെ ഭാഗമായി ബത്തേരി സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, കൗൺസിലർമാർ, അങ്കണവാടി അധ്യാപകർ, ഐ.സി.ഡി.എസ് പ്രതിനിധികള്‍, വളണ്ടിയർമാർ എന്നിവർക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിങ് ജില്ലാ നോഡല്‍ ഓഫീസറുമായ എന്‍.ആര്‍. ജയരാജ് നിർവഹിച്ചു. 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.ഡി ഡാഡ് സൈക്കോളജിസ്റ്റ് സി.എന്‍ അനുശ്രീ, സൈബര്‍ ക്രൈം സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ബിനോയ് സ്‌കറിയ, സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സക്കറിയ എന്നിവര്‍ ശില്പശാലയിൽ സംഘടിപ്പിച്ച ക്ലാസുകള്‍ക്ക് നേതൃത്വം നൽകി. മാനന്തവാടി, കല്‍പ്പറ്റ സബ് ഡിവിഷനുകളിലും ശില്‍പശാല സംഘടിപ്പിക്കും. ജനമൈത്രി എ.ഡി.എന്‍.ഓ കെ.എം ശശിധരന്‍ അധ്യക്ഷനായി.പരിപാടിയിൽ സുൽത്താൻ ബത്തേരി എ.ഇ.ഒ ബി.ജെ ഷിജിത, മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.സന്തോഷ് കുമാര്‍, എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ കെ.മോഹന്‍ദാസ്, ഡി.സി.ആര്‍.സി കൗണ്‍സിലര്‍ എം.ആര്‍ സംഗീത എന്നിവർ സംസാരിച്ചു.