വയനാട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ രഹിതരായ യുവതികള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കാന്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ശരണ്യ പദ്ധതിയിലേക്ക് 30 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചിത, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍ എന്നിവര്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. അപേക്ഷക വിദ്യാര്ത്ഥിയായിരിക്കരുത്. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കവിയരുത്. പദ്ധതി മുഖേന 50,000 രൂപ പലിശരഹിത വായ്പയായി അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം സബ്സിഡിയാണ്. വായ്പ തുക പ്രതിമാസം 420 രൂപ നിരക്കില്‍ 60 ഗഡുക്കളായി തിരിച്ചടവ് നല്‍കണം.
