കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ഭാഗമായി പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ പ്രതിനിധികളായ ജീന ശര്‍മ, ചന്ദന്‍ എന്നിവര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന സുസ്ഥിര ആരോഗ്യ വികസനം, കാര്‍ബണ്‍ ന്യൂട്രല്‍ ആരോഗ്യ സ്ഥാപനങ്ങള്‍, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ പുരോഗതി സംഘം വിലയിരുത്തി. സാമൂഹ്യ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ശേഷിവികസനം, നിരീക്ഷണം, റിപ്പോര്‍ട്ടിങ്, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ആരോഗ്യ സജ്ജീകരണങ്ങള്‍, വകുപ്പുകളുടെ ഏകോപനം, മികച്ച പ്രവര്‍ത്തന മാതൃക രേഖപ്പെടുത്തല്‍ എന്നിവ പരിശോധിച്ച് വിലയിരുത്തി.

മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പുണ്യവനം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്റര്‍, പൊഴുതന ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ സംഘം സന്ദര്‍ശിച്ചു. സ്ഥാപനതലത്തില്‍ ദേശീയ സംഘം തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരുമായി സംവദിച്ചു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെയും വകുപ്പിന്റെ ഏകോപനത്തെയും സംഘം അഭിനന്ദിച്ചു. കല്‍പ്പറ്റ ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, എന്‍. പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍ ദീപ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി എം ഫസല്‍, അര്‍ബന്‍ എപിഡമിയോളജിസ്റ്റ് ഗാന സരസ്വതി, ബ്ലോക്ക് എപിഡമിയോളജിസ്റ്റ് റോഷിത മോണിറ്ററിങ്ങ് ആന്റ് ഇവാല്വേഷന്‍ കണ്‍സള്‍ട്ടന്റ് അശ്വനി,എന്നിവര്‍ പങ്കെടുത്തു.