സംസ്ഥാന സർക്കാർ നിയമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി സാമൂഹ്യ നിയമ ബോധവൽക്കരണ പരിപാടി ‘മാറ്റൊലി 2026’ നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി കേരള വനിതാ കമ്മീഷൻ അംഗം വി. ആർ മഹിളാ മണി ഉദ്ഘാടനം ചെയ്തു.

മാറുന്ന കാലഘട്ടത്തിൽ സ്ത്രീകൾക്കും വിദ്യാർഥികൾക്കും നിയമപരമായ അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ബോധവൽക്കരണ ക്ലാസുകൾ നടത്തിയത്.

‘ഇന്ത്യൻ ഭരണഘടനയും പുതിയ ക്രിമിനൽ നിയമങ്ങളും ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷിതത്വം എന്ന വിഷയത്തിൽ
കേരള ഹൈക്കോടതി സീനിയർ ഗവൺമെൻ്റ് പ്ലീഡർ കെ.കെ പ്രീത ക്ലാസെടുത്തു. ‘സ്ത്രീശാക്തീകരണത്തിൽ പ്രത്യേക നിയമങ്ങൾ വഹിക്കുന്ന പങ്ക്’ എന്ന വിഷയത്തിൽ നിയമ വകുപ്പ് റിട്ടയേർഡ് അഡീഷണൽ നിയമസെക്രട്ടറി കെ.പ്രസാദ് ബോധവത്ക്കരണ ക്ലാസ് നയിച്ചു.

നിയമ സെക്രട്ടറി കെ.ജി സനൽ കുമാർ, നിയമ വകുപ്പ് അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ സുഭാഷ്, സെക്ഷൻ ഓഫീസർ എം.എം ഗായത്രി എന്നിവർ പങ്കെടുത്തു.