ആലപ്പുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷൻ 14 മുതൽ 24 വരെ മുല്ലയ്ക്കൽ ജങ്ഷന് സമീപമുള്ള പുന്നപ്ര -വയലാർ സ്മാരക ഹാളിൽ ക്രിസ്തുമസ് ജില്ല ഫയർ സംഘടിപ്പിക്കും. 14ന് വൈകിട്ട് അഞ്ചിന് ഭക്ഷ്യ പൊതു-വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. കെ.സി.വേണുഗോപാൽ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ആദ്യവിൽപന നിർവഹിക്കും. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് ഡി.ലക്ഷമണൻ, വാർഡ് മെമ്പർ റാണി രാമകൃഷ്ണൻ, സപ്ലൈക്കോ റീജണൽ മാനേജർ ബി. ജ്യോതി കൃഷ്ണ എന്നിവർ പങ്കെടുക്കും