വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ ഡന്റിസ്ട്രി (ഒ.എം.എഫ്.എസ്) വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റ് നിയമനം നടത്തുന്നു. ബി.ഡി.എസ്/എം.ഡി.എസ്, യു.ജി/പി.ജി കേരള ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപത്രം, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന രേഖ എന്നിവയുടെ അസലുമായി ഫെബ്രുവരി 17ന് രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04935-299424.
