ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റാന്‍ അവസരം. അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി സേവനങ്ങള്‍ മുഖേന ഫെബ്രുവരി 13 വരെ അപേക്ഷ നല്‍കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണം കാണിക്കുന്ന സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ വീട് ലഭിച്ചവര്‍ സാക്ഷ്യപത്രം, സ്ഥലം, വീട് ഇല്ലാത്തവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, രോഗവസ്ഥ / ഭിന്നശേഷിയുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുന്നിന്‍ ചെരുവില്‍ 100 മീറ്റര്‍ ചുറ്റളവില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറിയില്ലാത്ത കുടുംബം, ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട്, 25000 രൂപയ്ക്ക് മുകളില്‍ വരുമാനം, നാല് ചക്രവാഹനം, ഒരേക്കര്‍ സ്ഥലം എന്നിവയില്ലാത്ത എസ്.സി/എസ്.ടി വിഭാഗത്തിലെ കുടുംബങ്ങള്‍ക്കും അനുവദനീയമായ മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 04936 255 222 ( വൈത്തിരി) 04936 220213 (സുല്‍ത്താന്‍ ബത്തേരി ) 04935 240252 ( മാനന്തവാടി)
