സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബർ 31ലേക്ക് നീട്ടി.  കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ്, സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
അമ്പത് ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് ഉള്ളവർക്കും അതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും കോളേജിൽ നിന്നും നേരിട്ടോ വെബ്‌സൈറ്റിൽ ഓൺലൈനായോ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കിക്മ, നെയ്യാർഡാം എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഫോൺ: 8547618290, 9995302006.