പൊതുവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ കുട്ടികളുടെ പതിനൊന്നാമത് ജൈവവൈവിധ്യ കോൺഗ്രസ് ജില്ലാതല മത്സരങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കാലാവസ്ഥാവ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  പ്രളയാനന്തരം ജൈവവൈവിധ്യത്തിലുണ്ടായ ആഘാതവും നഷ്ടവും; അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും, സമീപകാലത്തുണ്ടായ പ്രളയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ്/ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള യുക്തമായ തന്ത്രങ്ങൾ എന്തെല്ലാമാണ്, പ്രളയവുമായി ബന്ധപ്പെട്ട് പരമ്പരാഗതമായ അറിവുകളും പ്രയോഗവും എന്തൊക്കെയാണ്? ആദിവാസികൾ, വൈദ്യൻമാർ, കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ തുടങ്ങിയവരിലുള്ള ഇത്തരം നാട്ടറിവുകളുടെ സംരക്ഷണം എങ്ങനെ സാധ്യമാക്കാം എന്നിവയിൽ പ്രോജക്ട് അവതരണ മത്സരവുമുണ്ട്.
ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അഫിലിയേറ്റ് അൺഎയ്ഡഡ് സ്‌കൂളുകളിലെ യു.പി, എച്ച്.എസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.  തിരുവനന്തപുരം ജില്ലയിലെ മത്സരം ജനുവരി ഒന്നിന് രാവിലെ 9.30ന് ചാല ഗവ. ഹൈസ്‌കൂളിൽ നടക്കും.
പ്രോജക്ടുകളുടെ ഹാർഡ് കോപ്പി ഡിസംബർ 31ന് വൈകുന്നേരം നാലിനകം തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണം.  അപേക്ഷാഫോറം www.keralabiodiversity.org ൽ ലഭിക്കും.  ഫോൺ: 9895133841.