ശബരിമല: മാളികപ്പുറത്ത് സര്‍വ്വദോഷ പരിഹാരത്തിനായി പറയവിഭാഗക്കാരുടെ പറകൊട്ടും പാട്ടും. മാളികപ്പുറത്തെത്തുന്ന വിശ്വാസികള്‍ അവരവരുടെ ദോഷ പരിഹാരത്തിനായി പറകൊട്ടി പാടിച്ചാണ് മലയിറങ്ങുന്നത്. വര്‍ഷങ്ങളായി തുടരുന്ന ആചാരമാണിത്. പറകൊട്ടി പാടാന്‍ മാളികപ്പുറത്ത് 15ഓളം പേരുണ്ട്. ഇവരുടെ മുന്നില്‍ വിശ്വാസികള്‍ ചെന്നിരിക്കുകയും തുടര്‍ന്ന് ആചാരപ്രകരം പറകൊട്ടി പാടുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതോടെ സര്‍വ്വദോഷങ്ങളും വിട്ടൊഴിയുമെന്നാണ് വിശ്വാസം. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരാണ് പ്രധാനമായും മാളികപ്പുറത്തെത്തി പറകൊട്ടി പാടിക്കുന്നത്. പറകൊട്ടി പാട്ട് മാളികപ്പുറത്തെ വേറിട്ട കാഴ്ചയാണ്.
