ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2018 ഫെബ്രുവരി 25ന് നടത്തും.  പ്രോസ്‌പെക്ടസും സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 2018 ജനുവരി ഒന്നിന് വൈകുന്നേരം അഞ്ചിന് മുമ്പ് എല്‍.ബി.എസ് സെന്ററില്‍  ലഭിച്ചിരിക്കണം.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2017 ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.comwww.lbscentre.org