എല്ലാം നഷ്ടമായവരെ ചേര്‍ത്തുനിര്‍ത്തുന്നതിനും ലോകത്തിന് മാതൃകയായ വയനാട് ടൗണ്‍ഷിപ്പില്‍ വീട് അനുവദിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും ചൂരല്‍മല പഞ്ചിലി വീട്ടിലെ പി അഷറഫ്. ദുരന്തനാള്‍ വഴികള്‍ ഓര്‍തെടുക്കാന്‍ കഴിയില്ല, സമ്മിശ്ര വികാരങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. അതി ഭീകര ദുരന്തത്തില്‍ ജീവന്‍ ബാക്കി ലഭിക്കുമെന്ന് ഓര്‍ത്തേയില്ല. സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടമായി. ദുരന്തത്തിലുണ്ടായ പ്രത്യാഘാതങ്ങള്‍ തരണം ചെയ്ത് മുന്നേറാന്‍ സര്‍ക്കാറാണ് ഞങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും തടസങ്ങളില്ലാതെ അര്‍ഹരായവരുടെ കൈകളിലേക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു മക്കളും ഭാര്യയും അടങ്ങുന്നതാണ് അശറഫിന്റെ കുടുംബം. ചൂരല്‍മലയില്‍ ഫെയ്മസ് സ്റ്റോര്‍ എന്ന പേരില്‍ സ്വന്തമായി കടയുണ്ടായിരുന്നു. ദുരന്തത്തില്‍ കടയും കെട്ടിടവും തകര്‍ന്നു. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച കട ഉടമകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുമെന്നതില്‍ സന്തോഷം ഇരട്ടിയാണെന്നും അഷറഫ് വ്യക്തമാക്കി. നറുക്കെടുപ്പില്‍ ഒന്നാമത്തെ ഗുണഭോക്താവായാണ് അഷറഫ് നറുക്കെടുത്തത് സോണ്‍ ഒന്നിലെ ക്ലസ്റ്റര്‍ ജെയിലുള്‍പ്പെട്ട 104 നമ്പര്‍ വീട് അഷ്‌റഫ് നറുക്കിട്ടെടുത്തു.