വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമിയില്‍ ഖേലോ ഇന്ത്യ ആര്‍ച്ചറി പരിശീലന പദ്ധതിയിലേക്ക് ആര്‍ച്ചറി കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് മൂന്നിനകം സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936-202658.