നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി -1 സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ റീ സര്‍വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ റവന്യൂ വകുപ്പിന്റെ സേവനങ്ങളെ ഇ സര്‍വീസിലേക്ക് മാറ്റി സേവനങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പട്ടയ മിഷനിലൂടെ പത്തുവര്‍ഷംകൊണ്ട് അരലക്ഷത്തോളം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്നതിന് സര്‍ക്കാരിന് കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന റവന്യൂ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവിലാണ് തൃക്കടീരീ വണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ പി മമ്മിക്കുട്ടി എംഎല്‍എ അധ്യക്ഷനായി. തൃക്കടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കുട്ടികൃഷ്ണന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ കെ മുസ്തഫ, എം അശ്വതി, തൃക്കടീരീ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്രീലത, ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ്, വില്ലേജ് ഓഫീസര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
