ഗോത്രമേഖലയിലെ കായിക താരങ്ങളുടെ ഉന്നമനവും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയെന്ന് ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സംസ്ഥാനതല സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് കായിക- ന്യൂനപക്ഷക്ഷേമ – വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കല്‍പ്പറ്റ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ് മത്സരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കായിക സ്ഥാപനങ്ങളില്‍ പ്രത്യേക കായിക സിലബസ് നടപ്പാക്കുമെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ കായിക എന്‍ജിയനിങ്, മാനേജ്‌മെന്റ്, ഫിസിയോതെറാപ്പി തുടങ്ങി ഏഴോളം വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി കായിക പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
2030 ല്‍ നടക്കുന്ന ഒളിമ്പിക്‌സ് മത്സരത്തില്‍ ഗോത്ര മേഖലയിലെ കായിക താരങ്ങളെ പങ്കെടുപ്പിക്കാനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. വിവിധ കാലഘട്ടങ്ങളില്‍ നടപ്പാക്കിയ ജനകീയ ആസൂത്രണം, സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതികള്‍ അടിസ്ഥാന വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സോക്കര്‍ ലീഗ് മത്സരങ്ങളില്‍ സംസ്ഥാനത്തെ 14 പുരുഷ ടീമുകളും നാല് വനിതാ ടീമുകളുമാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്രമുക്തമായി പ്രഖ്യാപിക്കാന്‍ കുടുംബശ്രീ നല്‍കിയ സംഭാവന ചെറുതല്ലെന്നും ദാരിദ്ര നിര്‍മാര്‍ജന മുന്നേറ്റത്തിന് കേരളത്തെ പ്രാപ്തമാക്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മൂന്ന് ലക്ഷം അയല്‍ക്കൂട്ടങ്ങളിലൂടെ 48 ലക്ഷം വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ട ത്രിതല സംഘടന ലോകത്തിന് മാതൃകയാണെന്നും കാര്‍ഷിക-സൂക്ഷ്മ സംരംഭ- ഉപജീവന മേഖലകളില്‍ സജീവ പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. കെ-ലിഫ്റ്റ് ഉപജീവ ക്യാമ്പയിലൂടെ മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാനും കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഗോത്ര വിഭാഗക്കാരായ യുവജനങ്ങളുടെ കായികവും മാനസികവുമായ ഉന്നമനത്തിന് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികള്‍ ഏറെ ശ്രദ്ധേയമാണ്.
സാമൂഹ്യവിപത്തായ ലഹരിയെ പ്രതിരോധിക്കാന്‍ പ്രാപ്തമാകും വിധം കായിക പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്തമാണ് കുടുംബശ്രീ നടപ്പാക്കുന്നതെന്നും എം.എല്‍.എ ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ച് സംസാരിച്ചു. ഗോത്ര മേഖലയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല സോക്കര്‍ ലീഗ്-ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജില്ലയിലെ കായിക താരങ്ങള്‍ക്ക് ആത്മവിശ്വാസം പകരുമെന്നും എം.എല്‍.എ പറഞ്ഞു. കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കായിക താരങ്ങള്‍ക്ക് ജേഴ്‌സി വിതരണം ചെയ്തു. ഗോത്ര കലാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മംഗലംകളി, ഗദ്ദിക, പരമ്പരാഗത നൃത്തം എന്നിവ അവതരിപ്പിച്ചു.
