സി. എച്ച്. എം. കെ. എം. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജ്, താനൂർ, പി. എസ്. എം. ഒ. കോളേജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളേജ് വളവന്നൂർ, സയ്യിദ് മുഹമ്മദ് ആലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് വുമൺസ് കോളേജ് കാട്ടിലങ്ങാടി, ആതവനാട് എന്നീ കോളേജുകളിലേക്ക് 2026-2027 അധ്യയന വർഷത്തേയ്ക്ക് കോളേജ് സൈക്കോളജിസ്റ്റുകളുടെ താൽക്കാലിക നിയമനം നടത്തുന്നു.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSc) അപേക്ഷിക്കാവുന്നതാണ്. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ/കൗൺസലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ് 26 രാവിലെ 10ന് അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി എച്ച് എം കെ എം.ഗവ.ആർട്‌സ് & സയൻസ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് എത്തിച്ചേരണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 2027 മാർച്ച് 31 വരെ അപ്രന്റീസ്ഷിപ്പിൽ കരാർ വ്യവസ്ഥയിൽ താൽക്കാലികമായി നിയമിക്കുന്നതാണ്. നിയമനം ലഭിക്കുന്നവർക്ക് ഒരേസമയം മേൽ പ്രസ്താവിച്ച കോളേജുകളിലെ കോളേജ് സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് ചുമതല ഉണ്ടായിരിക്കും.