കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നൂല്‍പ്പുഴ സി.ഡി.എസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് പ്രോത്സാഹനവും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നൂല്‍പ്പുഴ കാനറ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത നോട്ടുപുസ്തകങ്ങള്‍, പേനകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പുതിയ അധ്യയന വര്‍ഷത്തിന് ആവശ്യമായ പഠനോപകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തത്. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നെസീറ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അഖില എബി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.