നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പൂക്കൃഷിക്ക് തുടക്കമായി. ഓണത്തിന് സ്വന്തം സ്‌കൂള്‍ മുറ്റത്തുനിന്നും വിരിയുന്ന പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കാനാണ് പത്ത് സെന്റ് സ്ഥലത്ത് വിദ്യാര്‍ത്ഥികള്‍ പൂക്കൃഷി ഇറക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി പൂക്കളുടെ കൃഷി ഉദ്ഘാടനം എടവക കൃഷി ഓഫീസര്‍ കെ.ജി സുനില്‍ നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധവും പ്രകൃതിയോടുള്ള സ്‌നേഹവും വളര്‍ത്താന്‍ പൂന്തോട്ട നിര്‍മ്മാണവും പൂക്കൃഷിയും വളരെ അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസിന്റെ നേതൃത്വത്തിലാണ് പൂന്തോട്ടത്തിന്റെ സംരക്ഷണവും കൃഷി പരിപാലനവും നടക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. സ്വര്‍ഗിണി, സീനിയര്‍ സൂപ്രണ്ട് ദിലീപ് കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.വി വിനീഷ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.