ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ആറ് മാസം ദൈർഘ്യമുള്ള ലൈബ്രറി സയൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി ആണ് വിദ്യാഭ്യാസ യോഗ്യത. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്. താത്പര്യമുള്ളവർക്ക് തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ (സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 9567298330, 0471-2307733.
