തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ സ്പോർട്സ് കൗൺസിൽ 2026 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു ജി, പി ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ആഗസ്റ്റ് 7ന് രാവിലെ 10ന് കോളേജ് കാര്യാലയത്തിൽ നടക്കും. ടി ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.