ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16ന് രാവിലെ 7ന് നഗരത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കും. മാനവീയം വീഥിയിൽ നിന്ന് ആരംഭിക്കുന്ന റാലി മ്യൂസിയം, പാളയം, സ്റ്റാച്യൂ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിൽ സമാപിക്കും.

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ, സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ട്രിവാൻഡ്രം ബൈക്കേഴ്‌സ് ക്ലബ്ബ്, ഇൻഡസ് സൈക്ലിംഗ് എംമ്പസി എന്നിവിടങ്ങളിലെ സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കെടുക്കും. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നശാമുക്ത് ഭാരത് അഭിയാൻ, ഫിറ്റ് ഇന്ത്യ, ഷീ സൈക്ലിംഗ് എന്നിവരുമായി സഹകരിച്ചാണ് റാലി നടത്തുന്നത്. ടൂറിസം വകുപ്പിൻ്റെ ഓണം ടൂറിസം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെയാണ്.