ചേർത്തല: ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിനു മുന്നോടിയായി ഇടതുപക്ഷ. ജനാധിപത്യ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ നടത്തി.ജനാധിപത്യ മഹിളാ അസോസിയേഷൻ കരുവ മേഖല കമ്മിറ്റി സെക്രട്ടറി വത്സല സുഗുണൻ ജാഥ ക്യാപ്റ്റനായി ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന കാൽനട പ്രചാരണ ജാഥയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.

അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹം ഉയർത്തെഴുനെറ്റ നവോഥാന പോരാട്ടങ്ങളുടെ സത്തയെ തകർക്കുവാൻ ഒരുപറ്റം വർഗീയ പിന്തിരിപ്പൻ ശക്തികൾ ശ്രമിക്കുന്നതായും, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അടിച്ചെല്പിച്ച് സ്ത്രീകളെ പഴയ നൂറ്റാണ്ടിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെയുള്ള നവോഥാന മതിലാണ്‌ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും ജാഥ ഉദ്‌ഘാടനം ചെയ്ത് ജലജ ചന്ദ്രൻ പറഞ്ഞു. പുരുഷൻ കവലയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർ.കവിത അദ്ധ്യക്ഷത വഹിച്ചു.

ബി.ശ്രീലത സ്വാഗതം ആശംസിച്ചു. ഏലികുട്ടി ജോൺ, വി.എസ്. കുമാരി വിജയ,ഉഷദേവി വേണു, സന്ധ്യ ബെന്നി എന്നിവർ പ്രസംഗിച്ചു. കാൽനട പ്രചാരണം ജാഥയ്ക്ക് പുരുഷൻ കവല, വല്ലയിൽ,സി.എം.സി 35,സി.എം.സി.33 എന്നിവിടങ്ങളിൽ സ്വീകരണം നൽകി.