ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി വാഗ്‌ധോരണി മത്സരം സംഘടിപ്പിച്ചു.  മത്സരത്തില്‍ കളക്ടറേറ്റ് ക്ലാര്‍ക്ക് കെ.വി സീന ഒന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് ക്ലാര്‍ക്ക് സി.കെ ഹരികൃഷ്ണന്‍ രണ്ടും സബ് കോടതിയിലെ ടി.വി അജിതന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരത്തിന്റെ വിധിനിര്‍ണയം ഹുസൂര്‍ ശിരസ്തദാര്‍ എ.നിസാമുദ്ദീന്‍, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് കെ.എന്‍ പ്രശാന്ത് എന്നിവര്‍ വിധികര്‍ത്താക്കളായി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പങ്കെടുത്തു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.നൗഷാദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.