ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതം ആശംസിക്കും. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ അധ്യക്ഷത വഹിക്കും ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എം.എല്‍.എമാരായ കെ. നീലകണ്ഠന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, എ.കെ.എം. അഷ്റഫ്, സന്ദീപ് വാര്യര്‍ എന്നിവരും ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി.നിതിന്‍ രാജ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. 2006 മുതല്‍ ഇതുവരെ യുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ശില്പ, ചിത്രകല, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. പ്രോഗ്രാം, സ്വീകരണം തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന സംഘാടകസമിതിയുടെ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇര്‍ഫാന ഇക്ബാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓക്ലാവ് കൃഷ്ണന്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.മനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റീന തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വി.വി പ്രഭാകരന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, സാംസ്കാരിക പ്രവര്ത്തകന് നാഷണല്‍ അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
