തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ജസ്റ്റിസ് (റിട്ട.) സി പ്രദീപ് കുമാർ ചുമതലയേറ്റു. ലോക്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ഓംപ്രകാശ് മാഥുർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ സന്നിഹിതനായിരുന്നു. ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിന് ശേഷം പാളയം സാഫല്യം കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയേറ്റു.
