എം.പി ഫണ്ട് വിനിയോഗത്തില്‍ പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യഗഢുവായി ലഭിച്ച 18.11 കോടി രൂപയില്‍ 15.19 കോടിരൂപയും ചെലവഴിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തില്‍ അദ്ദേഹം അറിയിച്ചു. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നിര്‍ദ്ദേശിച്ച 441 പദ്ധതികളില്‍ 284 പദ്ധതികള്‍ക്ക് അനുമതി ലഭിക്കുകയും അതില്‍ 181 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തതായും എം.പി അറിയിച്ചു.
ഡോ. ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍ നിന്നും നിര്‍ദ്ദേശിച്ച 664 പദ്ധതികളില്‍ 373 എണ്ണത്തിന് അനുമതി ലഭിക്കുകയും 202 എണ്ണം പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച 15.38 കോടി രൂപയില്‍ 12.05 കോടി ചെലവഴിച്ചതായും അവലോകന യോഗത്തില്‍ വ്യക്തമാക്കി. രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പ്രൊഫ. പി.ജെ കുര്യന്‍, രാജ്യ സഭാ എം.പിമാരായ എ.കെ. ആന്റണി, സി.പി നാരായണന്‍, സുരേഷ് ഗോപി, മുന്‍ എം.പി ഡോ. ടി.എന്‍ സീമ എന്നിവര്‍ ജില്ലയില്‍ അനുവദിച്ച പദ്ധതികളുടെ വിശകലനവും നടന്നു. യോഗത്തില്‍ എം.പി മാരുടെ പ്രതിനിധികള്‍, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ വി.എസ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
