ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നലേയും(ഡിസംബര്‍ 7) ഇന്നുമായി(ഡിസംബര്‍ 8)മായി പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടു. പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും ബാഹുല്യം യാത്രാ സ്തംഭനംവരെ എത്തുമെന്ന സ്ഥിതിയുണ്ടാക്കിയെങ്കിലും പോലീസും സന്നദ്ധപ്രവര്‍ത്തകരും സാഹസികമായി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. ആരോഗ്യവകുപ്പിന്റെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള അടിയന്തിര ചികില്‍സാ ഓക്‌സിജന്‍ പാര്‍ലറുകള്‍ അയ്യപ്പ•ാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു. സന്നിധാനത്തും പമ്പയിലുമുള്ള ആരോഗ്യ-ആയുര്‍വേദ, ഹോമിയോ ചികില്‍സാ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം ചികില്‍സയും മരുന്നും ഉപദേശവും നല്‍കിയാണ് ഡോക്ടര്‍ അയ്യപ്പ•ാര്‍ പ്രവര്‍ത്തിച്ചത്. സന്നിധാനത്ത് ഏഴിന് രാത്രിയിലും എട്ടിന് പകലുമായി അഭൂത പൂര്‍ണമായ ഭക്തജന സഞ്ചയമാണ് ഒഴുകിയെത്തിയത്. പതിനെട്ടാംപടിയിലും സോപാനത്തും പോലീസ് സാഹസികമായി ഇവരെ നിയന്ത്രിച്ചു. ഒരുഘട്ടത്തില്‍ ബാരിക്കേഡുകള്‍ തകര്‍ന്ന് വീഴുമോയെന്ന സ്ഥിതിവരെ ഉണ്ടായി. ഇത് മറികടക്കാന്‍ വീര്‍പ്പുമുട്ടിയ അയ്യപ്പ•ാര്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. സന്നദ്ധ സേനാംഗങ്ങള്‍ കുടിവെള്ളവുമായെത്തി ആശ്വാസം പകര്‍ന്നു. അടിയന്തിര ചികില്‍സക്കായി സ്‌ട്രെക്ച്ചറില്‍ കൊണ്ടുപോകാനും ഏറെ പേര്‍ക്ക് സഹായം വേണ്ടിവന്നു. ഇന്ന് (ഡിസംബര്‍ 8ന്)രാവിലെ പോലീസ് സേനയുടെ പുതിയ ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു.