കോതമംഗലം: സഞ്ചാരികളുടെ മനംകവരാനായി ഭൂതത്താൻകെട്ട് ഡാമിൽ ബോട്ട് സർവ്വീസിന് വീണ്ടും തുടക്കം. ജില്ലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രമായ ഭൂതത്താൻകെട്ട് ഡാമിലാ ണ്ബോട്ടിംങ്ങ് പുനരാരംഭിച്ചത്ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് ഇവിടെ താല്കാലികമായി ബോട്ടിംങ്ങ് നിർത്തി വച്ചിരിക്കുകയായിരുന്നു.
സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ഭാഗമായി ഡാമിൽ വെള്ളം പിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ ബോട്ടിംങ്ങ് സർവ്വീസ് പുനരാരംഭിക്കുവാൻ കഴിയാതെ വരികയും ചെയ്തിരുന്നു. ഇപ്പോൾ ഷട്ടർ താഴ്ത്തി വെള്ളം പിടിക്കുന്ന സാഹചര്യത്തിലാണ് ബോട്ടിംങ്ങ് പുനരാരംഭിച്ചത് .
ചെറുതും വലുതുമായ പതിനഞ്ചോളം ബോട്ടുകളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. ബോട്ടിംങ്ങ് സർവ്വീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു.
രണ്ട് വർഷം മുമ്പാണ് വിപുലമായ രീതിയിൽ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിംങ്ങ് സർവ്വീസ് ആരംഭിച്ചത്. ഭൂതത്താൻ കെട്ടിലെത്തുന്ന സ്വദേശീയരും വിദേശീയരുമായ നൂറ് കണക്കിന് വിനോദ സഞ്ചാരികൾക്ക് ഇത് പ്രയോജനപ്പെടും. ഇതുമൂലം പ്രേദേശത്തെ ടൂറിസം രംഗത്ത് വലിയ ഉണർവ്വുണ്ടാകും.
പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വാർഡ് മെമ്പർ ബിജു പി നായർ,ജെയ്സൺ ബേബി,ജോബി അമ്പാട്ട്,റോയി,ജോസ്,റിജോ,ജോമറ്റ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
ഭൂതത്താൻകെട്ട് ഡാമിൽ ആരംഭിച്ച ബോട്ട് സർവ്വീസിന്റെ ഉദ്ഘാടനം ആൻറണി ജോൺ എം.എൽ.എ. നിർവഹിക്കുന്നു.