ആലപ്പുഴ: പ്രളയബാധിത സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇനി ആർക്കും എവിടെയിരുന്നും പണം നൽകാം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള വെബ്അപ്ലിക്കേഷൻ മന്ത്രിമാരായ ജി.സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനും ചേർന്ന് നിർവഹിച്ചു. ജില്ലാ കളക്ടർ എസ് സുഹാസ് മുൻകൈയ്യെടുത്താണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ ധരംവീർജെത്വാ എന്ന വിദ്യാർത്ഥിയാണ് പ്രളയാനന്തര സ്‌കൂൾ പുനർനിർമ്മാണ പ്രക്രിയയ്ക്ക് സഹായകമാകുന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
ഈസംരംഭത്തിലൂടെ വ്യക്തികൾ, സംഘടനകൾ, കോർപ്പറേറ്റുകൾ, രാഷ്ട്രീയപാർട്ടികൾ, ജനപ്രതിനിധികൾ തുടങ്ങീ ആർക്കും പണം അയയ്ക്കാം.
ആലപ്പുഴ വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൾപ്രകാരം 188 സ്‌കൂളുകളിൽ (1 മുതൽ 12 വരെയുള്ള ക്ല 3കളിൽ) 23.31 കോടി രൂപയുടെ നഷ്ടമാണ് 3.38 ദശലക്ഷംഡോളർ) സ്‌കുളുകൾക്കുണ്ടായിരിക്കുന്നത്. റാപിഡ് ഫോർ സ്‌കൂൾ എന്നതാണ് ആപ്ലിക്കേഷന്റെ പേര്(ഞമജശഉ: ഞലരീ്‌ലൃ്യ മിറ ജൃലുമൃലറില ൈജഹമിിശിഴ ളീൃ രെവീീഹെ ) ഈ ആപ്ലിക്കേഷൻ വഴി സ്‌കൂളുകൾ വിവരങ്ങളടക്കം രജിസ്റ്റർ ചെയ്യണം. ആദ്യഘട്ടത്തിൽ ആലപ്പുഴയ്ക്ക് മാത്രമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.