സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) നടപ്പിലാക്കുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടിയിലേക്കുള്ള (സ്റ്റെപ്‌സ്) സ്‌കൂൾതല സ്‌ക്രീനിംഗ് ടെസ്റ്റ് ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ അതത് വിദ്യാലയങ്ങളിൽ നടത്തും.  സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് സ്‌ക്രീനിംഗ് ടെസ്റ്റ്.  വിശദാംശങ്ങൾ ബന്ധപ്പെട്ട സ്‌കൂൾ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.