മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ, കല്ലൂര്‍ക്കാട്, കൂത്താട്ടുകുളം, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലകളില്‍ പെട്ട സ്‌കൂളുകള്‍ക്കുള്ള ബസ്സുകളുടെയും, ലാപ്‌ടോപ്പുകളുടെയും വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, വൈസ് പ്രസിഡന്റ് സുഭാഷ് കടയ്‌ക്കോട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ലത ശിവന്‍, ലീല ബാബു, ആലീസ്.കെ.ഏലിയാസ്, ജോര്‍ഡി.എന്‍.വര്‍ഗീസ്, മുന്‍നഗരസഭാ ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, മേരി ജോര്‍ജ് തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, ബാബു ഐസക്ക്, ഒ.സി.ഏലിയാസ്, ജാന്‍സി ജോര്‍ജ്, ലിസ്സി ജോളി, മേരി ബേബി,നഗരസഭാ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംമ്പന്ധിച്ചു. ഗവ ഈസ്റ്റ് ഹൈസ്‌കൂള്‍ കിഴക്കേക്കര, ഗവ എല്‍.പി.എസ് കാലാമ്പൂര്, ഗവ.എല്‍.പി.എസ്.മുടവൂര്‍, ഗവ യു.പി.എസ്.റാക്കാട്, ഗവ.യു.പി.എസ്. പായിപ്ര, ഗവ.ജെ.ബി.സ്‌കൂള്‍ വാഴപ്പിള്ളി, ഗവ.യു.പി.എസ്. കടാതി, ഗവ. യു.പി.സ്‌കൂള്‍ സൗത്ത് മാറാടി അടക്കമുള്ള നിയോജക മണ്ഡലത്തിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് ബസ്സുകള്‍ വിതരണം ചെയ്തത്. ഇതിനായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.4-കോടി രൂപയാണ് അനുവദിച്ചത്. നിയോജക മണ്ഡലത്തിലെ നാല് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 49-സ്‌കൂളുകള്‍ക്കായി 65-ലാപ്‌ടോപാണ് വിതരണം ചെയ്തത്.