കുറുമശ്ശേരി: പാറക്കടവ് ബ്ലോക്കിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയിൽ തെങ്ങുകയറ്റ പരിശീലനം ലഭിച്ച വനിതകൾക്ക് തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു. ബയോ ആർമി അംഗങ്ങളായ 47 വനിതകൾക്കാണ് കഴിഞ്ഞ നവംബറിൽ പരിശീലനം നൽകിയത്. ഓരോ പഞ്ചായത്തിലും പരിശീലനം പൂർത്തീകരിച്ച വനിതകളെ ഉൾപ്പെടുത്തി ലേബർ ബാങ്കുകളും ബ്ലോക്ക് അടിസ്ഥാനത്തിൽ ഫെഡറേഷനും രൂപീകരിച്ചിരുന്നു. ഓരോ ലേബർ ബാങ്കുകൾക്കും അഞ്ച് എണ്ണത്തിൽ കുറയാത്ത തെങ്ങുകയറ്റ യന്ത്രങ്ങൾ സൗജന്യമായാണ് നൽകിയത്. യന്ത്രവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി ചന്ദ്രശേഖര വാര്യർ അധ്യക്ഷത വഹിച്ചു.എം.കെ.എസ്.പി ജോയിന്റ് ഡെവലപ്മെന്റ് കമീഷണർ സി.വി. ജോയ്, ജില്ലാ വനിതാ ക്ഷേമ ഓഫീസർ കെ.എം.സുബൈദ, വനിതാ വികസനം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ പി.ഡി. എലിസ, സെക്രട്ടറി സി.രമണി, വുമൺസ് വെൽഫെയർ എക്സ്റ്റൻഷൻ ഓഫീസർ സി.ബി. ഉണ്ണികൃഷ്ണൻ, നെടുമ്പാശ്ശേശി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് ക പ്രശ്ശേരി പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.