ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ-അറബിക്-(എൽ.പി.എസ് – കാറ്റഗറി 230/16) , പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ-അറബിക്-(യു.പി..എസ് – കാറ്റഗറി 471/13) ഫുൾ ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ-അറബിക്-(എൽ.പി.എസ് – കാറ്റഗറി 229/16) തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒ.ടി.ആർ വെരിഫിക്കേഷൻ പൂർത്തിയാക്കി അപേക്ഷിച്ചവർക്കായി യഥാക്രമം ജനുവരി 16, 17, 17,18 തീയതികളിൽ ആലപ്പുഴ ജില്ല ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് മുഖേനയും പ്രൊഫൈൽ വഴിയും അറിയിപ്പ് നൽകിട്ടുണ്ട്. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകണം.
