ആലപ്പുഴ:മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ വിതരണം ചെയ്യുന്നു. 36 നോട്ടിക്കൽ മൈലിൽ കൂടുതൽ മത്സ്യബന്ധനത്തിന് പോകുന്ന തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. മത്സ്യത്തൊഴിലാളി ക്ഷേമനിധി അവാർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ, സംസ്ഥാനത്ത് രജിസ്‌ട്രേഷൻ നടത്തിയതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ്, ജില്ല ഓഫീസുകൾ, ഫിഷറീസ് സ്റ്റേഷനുകൾ,, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 19 വൈകിട്ട് അഞ്ചു വരെ അതത് ഓഫീസുകളിൽ സ്വീകരിക്കും.