സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ കൊച്ചിൻ മൺസൂൺ മാരത്തോൺ സംഘടിപ്പിക്കുന്നു.  ഇതോടൊപ്പം ഫൺ റണ്ണും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമായി പ്രത്യേക മത്സരവും നടത്തും.
ജനുവരി 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തൺ വെല്ലിംഗ്ടൺ ഐലന്റിൽ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തിൽ സമാപിക്കും.  ഫ്‌ളാഗ് ഓഫ് കൊച്ചി മേയർ സൗമിനി ജയിൻ നിർവ്വഹിക്കും.  വിമുക്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. രാജീവ്, പ്രമുഖ ഫുട്‌ബോൾ താരം സി.കെ. വിനീത് എന്നിവർ സന്നിഹിതരാകും.  ഫൺ റൺ രാവിലെ 6.30 ന് മഹാരാജാസ് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് ഷിപ്പ്‌യാർഡിൽ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തിൽ സമാപിക്കും.  ഫൺ റണ്ണിന്റെ ഫ്‌ളാഗ് ഓഫ് എക്‌സൈസ,്     തൊഴിൽ  മന്ത്രി റ്റി.പി. രാമകൃഷ്ണൻ നിർവ്വഹിക്കും.  വിമുക്തി എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആശ സനൽ, എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് എന്നിവർ സന്നിഹിതരാകും.  പൊതുസമ്മേളനത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, ഹൈബി ഈഡൻ എം.എൽ.എ, വിമുക്തി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി കൺവീനർ മുഹമ്മദ് വൈ. സഫീറുള്ള, അഡീ. എക്‌സൈസ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്) എ. വിജയൻ എന്നിവർ പങ്കെടുക്കും.  വിജയികൾക്ക് കാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകും.  പ്രവേശനം സൗജന്യം.  കൊച്ചിൻ കലാഭവന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറും.