അങ്കമാലി: നഗരസഭയും, ബ്ലോക്ക് പഞ്ചായത്തും, താലൂക്കാശുപത്രിയും സംയുക്തമായി ലോകപാലിയേറ്റീവ് ദിനമായ ജനുവരി 15 വിവിധ പരിപാടികളോടെ ആചരിച്ചു. സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന സാന്ത്വന പരിചരണ ദിനവും, കുടുംബ സംഗമവും നഗരസഭ ചെയർപേഴ്സൺ എം.എ. ഗ്രേസി ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലില്ലി വർഗീസ്, ഷോബി ജോർജ്ജ് നഗരസഭ കൗൺസിലർമാരായ റീത്താ പോൾ, കെ.കെ.സലി, ഷെൽസി ജിൻസൻ, ടി. വൈ. ഏല്യാസ്, ലീല സദാനന്ദൻ, ബിനു.ബി.അയ്യമ്പിള്ളി, കെ.ആർ.സുബ്രൻ, ഡോ: അലക്സ് വർഗീസ്, ഡോ: പി.ജി.ശ്രീലത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. താലൂക്കാശുപത്രി മെഡിക്യൽ സൂപ്രണ്ട് ഡോ: നസീമ നജീബ് സ്വാഗതവും പാലിയേറ്റീവ് കെയർ മെഡിക്യൽ ഓഫീസർ ഡോ: കെ.സി.അനുപ്രീത നന്ദിയും പറഞ്ഞു.
ദിനാചരണത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് പുതപ്പും, ഫ്ലാസ്ക്കും വിതരണം ചെയ്തു.
പാലിയേറ്റീവ് കുടുംബാഗങ്ങളുടെ മാനസീ കോല്ലാസത്തിന് കൊച്ചിൻ സിംഗിംഗ് ബേഡ്സ് അവതരിപ്പിച്ച ഗാനമേളയും, ആശാ പ്രവർത്തകൾ, എൽ.എഫ്. നഴ്സിങ്ങ് കോളേജ് വിധ്യാർത്ഥികൾ, പാലിയേറ്റീവ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.