ഭക്ഷ്യപൊതുവിതരണവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇ-പോസ് മെഷീൻ ദിന സംസ്ഥാനതല ഉദ്ഘാടനവും വീഡിയോ പ്രദർശനവും  നടത്തി. രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിന് സമീപം നടന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ ഉദ്്ഘാടനം നിർവഹിച്ചു.  കൗസിലർ എം.വി ജയലക്ഷ്മി, ഭക്ഷ്യ പൊതുവിതരണ കമ്മീഷണർ സി.എ. ലത എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗത്തെ സമഗ്രമായി മാറ്റിയ ഇ-പോസ് മെഷീനുകളെക്കുറിച്ചും കേരളത്തിന്റെ പൊതുവിതരണരംഗത്തെ നല്ലമാറ്റങ്ങളെ കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം.