കോതമംഗലം: പുതു തലമുറ ബാങ്കുകളും ദേശസാത്കൃത ബാങ്കുകളുo ജനങ്ങളെ ഒരു പോലെ കൊള്ളയടിക്കുകയാണെന്ന് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രൻ. കുത്തുക്കുഴി സഹകരണ ബാങ്കിൻ്റെ ശാഖ കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിൽ രണ്ട് തവണയിൽ അധികം സ്വന്തം അക്കൗണ്ടിൽ പണം
നിക്ഷേപത്തിനും സർവീസ് ചാർജ് ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊതു ജനങ്ങളുടെ പക്കൽ നിന്നും
കൊള്ളയടിച്ച പണം കോർപ്പറേറ്റ് ഭീമൻമാർക്ക് കൈമാറുന്ന ഇത്തരം ബാങ്കുകൾ
സാധരണക്കാർക്ക് അപ്രാപ്യമാകുന്ന സാഹചര്യവുമാണുള്ളത്.
സഹകരണ സംഘങ്ങൾ
കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ തയ്യാറാവണം. കേരള ബാങ്ക് അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെയർ ഹോം പദ്ധതി പ്രകാരം
4000 വീടുകൾ നിർമ്മിച്ചു നൽകുമെന്നും ഇതിൽ 2000 വിടുകളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ആൻ്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് അഡ്വ.വി.എം.ബിജുകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, നഗരസഭ കൗൺസിലർമാരായ ജോർജ് അമ്പാട്ട്, കെ.വി.തോമസ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖ കോതമംഗലത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.