കോതമംഗലം: സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 59 വർഷത്തെക്കാൾ തുക കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഇടതു സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വാരപ്പെട്ടി ഇളങ്ങവം ഗവ.എൽ.പി സ്കൂൾ ഹൈടെക് സ്കൂളാക്കി മാറ്റുന്നതിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്കിന് ഇടയാക്കിയത്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഓരോ നിയാേജക മണ്ഡലത്തിലും സർക്കാർ സ്കൂളുകളെ ഹൈടെക് സ്കൂളുക്കളാക്കി പരിവർത്തിപ്പിക്കാൻ തുക അനുവദിക്കുന്നത്. ആൻ്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എസ്.ബാലകൃഷണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.ഇ.അബ്ബാസ്, എബി അബ്രഹാം, പഞ്ചായത്തംഗങ്ങളായ സവിത ശ്രീകാന്ത്, ഉമൈബനാസർ, പി.വി.മോഹനൻ, ഡയാന നോബി, ചെറിയാൻ ദേവസി, എ.ഇ.ഒ പി.എൻ.അനിത, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ഷാജി മുഹമ്മദ്, മനോജ് നാരയണൻ, പി.ടി.എ ചെയർമാൻ എം.കെ.സന്താേഷ്, ഹെഡ്‌മാസ്റ്റർ പി.അലിയാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
ഇളങ്ങവം സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു