ആലപ്പുഴ ജില്ലയിലെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാകളക്ടർ ചെയർമാനായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും രൂപീകരിച്ചിട്ടുളള ആലപ്പുഴ ജില്ല പ്രവാസി പരാതി പരിഹാര കമ്മറ്റി എല്ലാ മാസത്തേയും അഞ്ചാമത്തെ പ്രവൃത്തി ദിവസം കൂടും. കമ്മറ്റിയിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ,പരാതികൾ എന്നിവ പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കും പ്രവാസികൾക്ക് പരാതികൾ രേഖാമൂലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ സിവിൽ സ്റ്റേഷൻ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിലോ അല്ലെങ്കിൽ ററു മഹമുുൗ്വവമ@ഴാമശഹ.രീാ എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0477-2251599 എന്ന ഫോൺ നമ്പരിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടാം.