കൊച്ചി : ജില്ലയിൽ ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി റാം കൃപാൽ യാദവ് സന്ദർശനം നടത്തി. പാറക്കടവ് ബ്ലോക്കിലെ ചെങ്ങമനാട് പഞ്ചായത്തിലാണ് കേന്ദ്ര മന്ത്രിയും സംഘവും എത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടു ലഭിച്ച ചെങ്ങമനാട് പഞ്ചായത്ത് മണ്ടനള്ളിയിൽ പുഷ്പ കമലാക്ഷന്റ വീടാണ് സന്ദർശിച്ചത്. തുടർന്ന് വാർഡ് എട്ടിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച മീൻ വളർത്തൽ കുളവും മന്ത്രി സന്ദർശിച്ചു. ഗ്രാമവികസന വകുപ്പ് ജോയിൻറ് ഡെവലപ്മെൻറ് ക
മ്മീഷണർ സി പി ജോസഫ്, ഡപ്യൂട്ടി ഡെവലപ്മെന്റ് കമീഷണർ കെ ജി തിലകൻ, അസിസ്റ്റൻറ് ഡെവലപ്മെന്റ് കമ്മീഷണർ ശ്യാമ ലക്ഷ്മി, പാറക്കടവ് ബ്ലോക്ക് സെക്രട്ടറി സി. രമണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സെബാസ്റ്റ്യൻ ,ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കപ്രശ്ശേരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.