കൊച്ചി: പറവൂർ നഗരസഭ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയം മുൻനിർത്തി സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് വിളംബര ജാഥ നടത്തി. പത്ത് വാർഡുകൾ മാതൃകാ വാർഡുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പതിനേഴാം വാർഡിൽ പെരുവാരം മഹാദേവ ക്ഷേത്രത്തിനു സമീപം വിളംബര ജാഥയും മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നടന്നു. പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.എ പ്രഭാവതി, പ്രദീപ് തോപ്പിൽ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 18, 24, 27 എന്നീ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ വിളംബര ജാഥയും മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനവും നടന്നു.

ക്യാപ്ഷൻ: സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് പ്രചരണ വിളംബര ജാഥ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു