ബാലസംരക്ഷണ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസംരക്ഷണ സമിതി അംഗങ്ങൾക്കുള്ള മേഖലാതല ഏകദിന ശില്പശാല നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് ശില്പശാല. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ഡി.വൈ.എസ്.പി പ്രിൻസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ.കെ പ്രജിത്ത്, വനിത ശിശുവികസന വകുപ്പ് ഓഫീസർ കെ. ലജീന, ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ്, വനിതാ സെൽ എസ്.ഐ കെ. ശ്രീകുമാരി, നഗരസഭാ കൗൺസിലർ വി.എൻ വിമല, ചൈൽഡ് ലൈൻ ജില്ലാ കോ-ഓഡിനേറ്റർ കെ. മജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്‌റഫ് കാവിൽ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കെ.പി. ഷാജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
