ഭിന്നശേഷി വോട്ടർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ജില്ലാതല കമ്മിറ്റി യോഗം കളക്ടറുടെ ചേമ്പറിൽ ചേർന്നു. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളെയും വോട്ടർമാരാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ യോഗം ചേർന്ന് ഭിന്നശേഷി വോട്ടർമാരെ കണ്ടെത്തും. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വൈത്തിരി തഹസിൽദാർ ശങ്കരൻ നമ്പൂതിരി, മാനന്തവാടി തഹസിൽദാർ എൻ.ഐ ഷാജു തുടങ്ങിയവർ പങ്കെടുത്തു.
