ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ പമ്പ്/പ്ലാന്റ് ഓപ്പറേറ്ററുടെ താത്കാലിക ഒഴിവുണ്ട്. 394 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ഒഴിവിലേക്കാണ് നിയമനം. സർക്കാർ അംഗീകൃത ഐ.ടി.ഐ ഇലക്ട്രീ്ഷ്യൻ, എയർകീഷണൻ ആൻഡ് റഫ്രിജറേറ്റർ ട്രേഡ് (എൻ.സി.വി.ടി) വിജയകരമായി പൂർത്തിയാക്കണം. ബന്ധപ്പെട്ട മേഖലയിൽ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായം 20നും 40നും ഇടയിൽ. രാത്രി ഡ്യൂട്ടി ഉണ്ടാകും. അപേക്ഷകർ യോഗ്യത, വയസ്,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷ 2019 ഫെബ്രുവരി ഒന്നിനകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. കവറിന്റെ പുറത്ത് തസ്തികയുടെ പേര് എഴുതണം.