ജില്ലയിലേക്ക് ലഹരിവസ്തുക്കൾ ഒഴുകുന്നതു തടയാൻ എക്‌സൈസ് എൻഫോഴ്‌മെന്റ് വിഭാഗം നടപടികൾ ഊർജിതമാക്കി. ഡിസംബറിൽ മാത്രം 354 കേസുകൾ രജിസ്റ്റർ ചെയ്തു. നവംബറിൽ ഇത് 299 ആയിരുന്നു. 273 റെയ്ഡുകൾ നടത്തി. പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്നു നടത്തിയ പരിശോധനകളുടെ എണ്ണം 37 ആണ്. 44 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. 37 എൻഡിപിഎസ് കേസുകളും 273 കോട്പാ കേസുകളുമെടുത്തു. അബ്കാരി കേസുകളിൽ 25 പേരെയും എൻഡിപിഎസ് കേസുകളിൽ 31 പേരെയും അറസ്റ്റ് ചെയ്തു. 89.430 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഇതിനു പുറമെ 1125 ലിറ്റർ വാഷും 26 ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിസംബറിൽ മാത്രം 10.185 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. 22.290 ലിറ്റർ ഇതര സംസ്ഥാന നിർമിത മദ്യവും 207 കിലോഗ്രാം പുകയില ഉൽപന്നങ്ങളും 24 സ്പാസ്‌മോ പ്രോക്‌സിവോൺ ഗുളികകളും ഇക്കാലയളവിൽ പിടികൂടി. വിവിധ കേസുകളിലായി ഏഴു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. 21848 വാഹനങ്ങളും അഞ്ചു മെഡിക്കൽ ഷോപ്പുകളും പരിശോധിച്ചു. കള്ളുഷാപ്പുകളിൽ 381 തവണ പരിശോധന നടത്തി. 68 സാമ്പിളുകൾ ശേഖരിച്ചു. കോട്പ കേസുകളിൽ 42800 രൂപയാണ് പിഴയായി ഈടാക്കിയത്. 68 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. മുത്തങ്ങ, ബാവലി, തോൽപ്പെട്ടി ചെക്‌പോസ്റ്റുകളിൽ യഥാക്രമം 8525, 1281, 1325 വാഹനങ്ങൾ പിടികൂടി. മയക്കുമരുന്ന്, അബ്കാരി സംബന്ധമായ പരാതികൾ അറിയിക്കാൻ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: എക്‌സൈസ് സർക്കിൾ ഓഫിസ് മാനന്തവാടി- 04935 240012, കൽപ്പറ്റ- 04936 202219, സുൽത്താൻ ബത്തേരി- 04936 248190, എക്‌സൈസ് റേഞ്ച് ഓഫിസ് മാനന്തവാടി- 04935 244923, കൽപ്പറ്റ- 04936 208230, സുൽത്താൻ ബത്തേരി- 04936 227227, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്- 04936 246180, എക്‌സൈസ് ഡിവിഷൻ ഓഫിസ്- 04936 248850, ടോൾഫ്രീ നമ്പർ- 155358.