ആലപ്പുഴ; മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി കളക്ട്രേറ്റ് അങ്കണത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിസ്മൃതി മണ്ഡപം സമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കല്ലേലി രാഘവൻപിള്ള, രവി പാലത്തുങ്കൽ, സമതി ജോയിന്റ് സെക്രട്ടറിയായ ജില്ല ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, രാജു പള്ളിപ്പറമ്പിൽ, അജിത് വെണ്ണിയൂർ, സി.എസ്. രാജീവ്, എസ്.ബി.ഐ. ശാഖ മാനേജർ പി.കെ.ഷീബ, എസ്.സജീവ്, സബർമതി പ്രതിനിധികളായ ബേസിൽ ജോൺ, ആർ.ജോഷി എന്നിവർ പങ്കെടുത്തു.
