സംസ്ഥാന സഹകരണ യൂണിയനു കീഴിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) മെയിൽ വാർഡന്റെ ഒഴിവിലേയ്ക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. പ്രായപരിധി 35-60 വയസ്സ്. അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. മിലിട്ടറി, പോലീസ്, ജയിൽ, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചെങ്കൽച്ചൂളയിലെ സംസ്ഥാന സഹകരണ യൂണിയൻ ഓഫീസിൽ എത്തണം.
