നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ ഫെബ്രുവരി 23 ന് നിയുക്തി 2019 തൊഴിൽമേള നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ബിരുദം, പാരാമെഡിക്കൽ, എം.ബി.എ. ബി.ടെക്, എം.സി.എ., ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിൽ/ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് അവസരമുണ്ട്. എസ്.എസ്.എൽ.സി. യ്ക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആയ, തയ്യൽ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേയ്ക്കും അവസരം ലഭിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും വിശദവിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായോ 0471-2476713 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടുക.